നിലമ്പൂർ എടക്കര ടൗണിൽ കാട്ടുപോത്ത് ഇറങ്ങി
മലപ്പുറം : നിലമ്പൂർ എടക്കര ടൗണിൽ പുലർച്ചെ കാട്ടുപോത്ത് ഇറങ്ങി ജനം ഭീതിയിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് കാട്ടുപോത്ത് എടക്കര ടൗണിൽ ഇറങ്ങിയത്,ഇല്ലിക്കാട് ഭാഗത്തു കൂടി മമ്മാങ്കര മാത റോഡ് ഭാഗത്തു കൂടികാട്ടുപോത്ത് കടന്നു പോയി പുലർച്ചെയായതിനാൽ നിരവധി പേരാണ് കാട്ടുപോത്തിനെ കണ്ടത്, ഒരു നാശനഷ്ടവും ഉണ്ടാക്കിയിട്ടില്ല, ഇന്നലെ നിലമ്പൂർ രാമം കുത്തിൽ കണ്ട കാട്ടുപോത്ത് തന്നെയാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു, കാട്ടുപോത്തിനെ കണ്ടെത്തി വനത്തിൽ കയറ്റാനുള്ള ശ്രമം തുടരുകയാണ് മമ്പാട് വട പുറത്ത് ഇറങ്ങിയതും ഇതെ കാട്ടുപോത്ത് തന്നെയാണ് എന്ന സൂചനയാണ് വന വകുപ്പ് നൽകുന്നത് .