നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം പിടികൂടിയതിനെ തുടർന്ന് പൊലീസുകാർക്ക് യുവാവിന്റെ മർദ്ദനം
ബാലരാമപുരം : നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം പിടികൂടിയതിനെ തുടർന്ന് പൊലീസുകാർക്ക് യുവാവിന്റെ മർദ്ദനം . ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കർ ആണ് പൊലീസുകാർക്ക് നേരെ ക്രൂര മർദ്ദനം അഴിച്ചു വിട്ടത്. പോലീസുകാരയായ സന്തോഷ് കുമാറിനെയും സജിൻ ലാലിനെയുമാണ് യുവാവ് ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം ഇരുചക്ര വാഹനത്തിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത എത്തിയ യുവാവിന്റെ വാഹനം പിടികൂടി ചോദ്യം ചെയ്തതിനെ തുടർന്നാണ് പോലീസുകാർക്ക് നേരെ യുവാവ് ആക്രമണം അഴിച്ചുവിട്ടത്. ഇതോതുടർന്ന് പോലീസുകാരും നാട്ടുകാരും ചേർന്നാണ് യുവാവിനെ കീഴ്പ്പെടുത്തി. യുവാവ് ലഹരി മാഫികളായി ബന്ധമുള്ള ആളാണെന്ന് പൊലീസ് സംശയിക്കുന്നു.