രാജ്യത്തെ വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി; 19 കിലോ സിലിണ്ടറിന് 12.50 രൂപയുടെ വർധനവ്

Spread the love

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപയാണ് കൂട്ടിയിരിക്കുന്നത്. 1781.50 പൈസയാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി വാണിജ്യ-ഗാർഹിക സിലിണ്ടറുകളുടെ വില പുനക്രമീകരിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ വർധനവ്.കേന്ദ്ര സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്.വ്യവസായ പ്രമുഖർ മുതൽ രാജ്യത്തെ സാധാരണക്കാരൻ വരെ ഉറ്റുനോക്കുന്ന ഇടക്കാല ബജറ്റിൽ, ആദായനികുതി സ്ലാബുകളിൽ കിഴിവ് ലഭിക്കുമെന്ന് തുടങ്ങി നിരവധി പ്രതീക്ഷകളാണ്. കൂടാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) റെഗുലേറ്ററി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വായ്പകൾ കൂടുതൽ ലഭിക്കുന്നതിനുമുള്ള നയങ്ങൾ സർക്കാർ കൊണ്ടുവരുമെന്നും കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *