കോതമംഗലത്ത് യുവതിക്ക് നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ പ്രതി പിടിയിൽ
കോതമംഗലത്ത് യുവതിക്ക് നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ പ്രതി പിടിയിൽ. മുവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം (32) ആണ് പിടിയിലായിരിക്കുന്നത്. നെല്ലിക്കുഴി ചെറുവട്ടൂരിലാണ് സംഭവം നടന്നത് .പോത്താനിക്കാട് സ്വദേശിയും വിവാഹമോചിതയുമായ 27കാരിക്ക് നേരെയാണ് ആക്രമണം നടന്നത്.യുവതിയെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും എയർ പിസ്റ്റൾ കൊണ്ട് വെടിവെക്കുകയുമായിരുന്നു.വിവാഹിതനും നാലു മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.വെടിവെപ്പിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്.