ഫാർമസി രംഗത്തെ ജനേദ്രാഹ നടപടികൾ അവസാനിപ്പിക്കുക’പാസ്വ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
തിരുവനന്തപുരം:ഫാർമസ്യൂട്ടിക്കൽസ് ആൻറ് സെയിൽസ് മാനേജേഴ്സ് വെൽഫെയർ അസോസിയേഷൻ (പാസ്വ) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെഅ ന്യായ വിലക്കുകൾ അവസാനിപ്പിക്കുക, പ്രവേശന ഫീസുകൾ റദ്ദാക്കുക, മാനേജർമാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, ഓൺലൈൻ വിൽപനയുടെ െക്രഡിറ്റ് വിപണന തൊഴിലാളികൾക്ക് നലകുക, മാനേജർമാരുടെ തൊഴിൽ സംരക്ഷണവും മിനിമം വേതനവും ഉറപ്പാക്കുക, ഔഷധങ്ങളുടെയും കൺസ്യൂമർ ഉൽപ്പന്നങ്ങളുടെയും വിപണനവും സുരക്ഷിതവും സുതാര്യവുമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.വവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വേണ്ടി ജോലിചെയ്യുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ മാർച്ചിലും ധർണയിലും പങ്ടെുത്തു. മാനേജർമാരുടെ തൊഴിൽ പ്രശ്നം എന്നതിലുപരി പൊതുജനാരോഗ്യത്തെയും സാരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് തങ്ങൾ ജന്നയിക്കുന്ന്തെന്നും സർക്കാർ അതിനാവശ്യമായ പരിഹാരം കാണണമെന്നും ഉദ്ഘാടനം ചെയ്ത് സതീഷ് കുമാർ പറഞ്ഞു.ആശാവർക്കർമാർ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ കൂട്ടത്തിൽ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവരും ഉൾക്കൊള്ളുമെന്ന് മുൻആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞു. ഇവരുടെ തൊഴിൽ പ്രശ്നങ്ങൾ അബിസംബാധനചെയ്ത് ആവശ്യമായ പരിഹാരം കാണാൻ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും ഇവരെ കേൾക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പാസ്വ ഇന്നയിക്കുന ആവശ്യങ്ങൾ ന്യായമാണെന്നും മരുന്ന് വിൽപന രംഗത്തെ അനാവശ്യ പ്രവണതകൾ കടന്നുവരുന്നുണ്ടെന്നും അതിന് തടയിടാൻ ആവശ്യമായ നടപടി സർക്കാർ ശെകക്കൊള്ളണമെന്നും മുൻ എം.എൽ.എയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ആശുപത്രികൾ നേരിട്ട് മരുന്ന് ഉൽപാദനം തുടങ്ങിയ ആരോഗ്യമേഖലയിലത് ഗുരുതര പ്രത്യാഖാതമുണ്ടാക്കും. മനുഷ്യെൻറ ജീവൻ പന്താടുന്ന ഈ പ്രശ്നത്തിന് നിയന്ത്രണം കൊണ്ടുവരണം. പാസ്വ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാവണമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ തെൻറ പാർട്ടി അംഗങ്ങൾ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.ഇത്രയും പ്രാധാന്യമേറിയ ജീവത്പ്രശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിപ്ലവം സൃഷ്ടിക്കണമെന്നും അങ്ങെനെയാവുമ്പോൾ അധികാരികൾ നിങ്ങൾക്കരികിലേക്ക് വരുമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് പറഞ്ഞു. ഇത്തരം കാര്യങ്ങൾ സമരത്തിനപ്പുറം സജീവ ചർച്ചയായി ഉയർത്തിക്കൊണ്ടുവരണം. ഈ പ്രശ്നങ്ങൾ കേന്ദ്ര ആരോഗ്യമരന്തി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ൈപ്രവറ്റ് ഫാർമസി കൗൺസിൽ സംസ്ഥാന സെക്രട്ടറി അജയ്ലാൽ, പാസ്വ ഭാരവാഹികളായ പ്രശാന്ത് ആർ. നായർ, പി. മൻമോഹൻ എന്നിവർ സംസാരിച്ചു. പാസ്വ സംസ്ഥാന സെക്രട്ടറി ദിനേശൻ പിള്ള സ്വാഗതവും യൂനിറ്റ് പ്രസിഡൻറ് ഗിരീഷ്കുമാർ നന്ദിയും പറഞ്ഞു.വി.എസ്. ഗോപകുമാർ, പ്രദീപ്, എസ്.എസ്. അനീഷ്, എച്ച്. സുനിൽ, നെൽസൺ, നന്ദകുമാർ, ഗിരീഷ്, അഖിൽ, ശ്രീജിത്ത് എന്നിവർ മാർച്ചിന് നേതത്വം നൽകി.