പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാത്രി കിടക്കുന്നതിനിടെയായിരുന്നു ഹൃദയസ്‌തംഭനം ഉണ്ടായത്.ഉടൻ തന്നെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി. പാശ്ചാത്യലോകത്ത് ഇന്ത്യൻ ശാസ്ത്രീയ സംഗീതം ജനകീയമാക്കുന്നതിൽ വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്.രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകൾ വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും നടക്കുകയെന്നാണ് റിപ്പോർട്ട് .