ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹ സാന്ദ്രം
ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം തിരുവനന്തപുരം വഴുതയ്ക്കാടുള്ള ഫ്രീമെയ്സൺ 2024 ജനുവരി തീയതി ഇന്നലെ നടത്തുകയുണ്ടായി.ബഹു: മന്ത്രി ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 150 ഭിന്നശേഷി കുട്ടികൾക്ക് ക്രിസ്തുമസ് ന്യൂയർ കിറ്റ്, വീൽചെയർ, പുതുവസ്ത്രം മെഡിക്കൽ കിറ്റ് ചികിത്സാധന സഹായം വിതരണം ചെയ്തു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷി കുട്ടികൾക്കും മറ്റ് സാമൂഹ്യ പ്രവർത്തകർക്കും സേവാരത്ന പുരസ്കാരം നൽകി. ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്രയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് ശ്രീലേഖ സജി കുമാർ സ്വാഗതം പറയുകയും, മുഖ്യപ്രഭാഷണംശ്രീ.ജി. എസ് പ്രദീപ്( ചെയർമാൻ വൈലോപ്പള്ളി സംസ്കൃതി ഭവൻ ) മുൻ മന്ത്രി ശ്രീ എം. എം.ഹസ്സൻ, ജനാബ് ശുഹൈബ് മൌലവി (പാളയം ഇമാം) Dr. M.S Faizal Khan (Vice Chairman, Nims Medicity) Prof. ഓമനക്കുട്ടി, വി ജി തമ്പി (സിനിമ ഡയറക്ടർ, വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ), അഡ്വ ഷാനിബ ബീഗം (CWC Chairperson) സ്വാമി അശ്വതി തിരുനാൾ (ഏകലവ്യാശ്രമം മഠാധിപതി) എം എം സഫർ (Chairman SFPR) ശ്രീ ബഷീർ (കലാപ്രേമി), ഡോ പി സി അച്ഛൻകുഞ്ഞ് (ഫൌണ്ടർ ചെയർമാൻ HRF), B S Balachandran (BSS Chairman), വിനയചന്ദ്രൻ നായർ (പൊതു പ്രവർത്തകൻ), ഡോ ജയകുമാർ (സാമൂഹ്യ പ്രവർത്തകൻ), സുൽഫി ഷഹീദ് (തണൽ) ഡോ ശ്രീദേവി എന്നിവർ പങ്കെടുത്തു. ട്രഷറർ സംഗീത ജയകുമാർ കൃതജ്ഞത രേഖപ്പെടുത്തി.