യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിൽ നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിൽ നടത്തിയ മാർച്ചിൽ സംഘർഷം. എം.എൽ .എ ഷാഫി പറമ്പിൽ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബാരിക്കേഡ് തള്ളി മറിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷാഫി മടങ്ങിയതിനു പിന്നാലെയാണ് പ്രവർത്തകർ ബാരിക്കേഡിനടുത്തേക്ക് നീങ്ങി പ്രകോപനം സൃഷ്ടിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു.