ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചു എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്ത്
തൊടുപുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്. ജില്ലാ അതിര്‍ത്തിയിലെ മൂന്നിടത്ത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കു നേരേ കരിങ്കൊടി കാണിച്ചു.അച്ഛകവല, വെങ്ങല്ലൂര്‍, ഷാപ്പുപടി എന്നിവടങ്ങളിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞില്ല, അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തില്ല. ഗവര്‍ണറുടെ പരിപാടി നടക്കുന്ന മെര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലേക്ക് ഡിവൈഎഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി. ഇവര്‍ ഹാളിനുള്ളിലേക്ക് കയറാതെ പൊലീസ് തടഞ്ഞു.ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ എത്തിയത്. ഗവര്‍ണറെ തടയില്ലെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ.ശിവരാമന്‍ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്‌ഐ നേരത്തെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ പങ്കെടുക്കുന്ന മെര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലേക്ക് എല്‍ഡിഎഫ് പ്രകടനം നടത്തി.രാവിലെ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തുകയും കറുത്ത ബാനര്‍ ഉയര്‍ത്തുകയും ചെയ്തു. ‘സംഘി ഖാന്‍, താങ്കള്‍ക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബാനറാണ് എസ്എഫ്‌ഐ സ്ഥാപിച്ചത്. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ഗവര്‍ണര്‍ക്കു വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തൊടുപുഴയില്‍ 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നിലപാടിനെതിരെയാണു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഇതേ കാരണത്തില്‍ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചും ഇന്നു തന്നെയാണ്.ബില്ലില്‍ ഒപ്പിടാത്തതിനു കാരണം സര്‍ക്കാരിന്റെ നിലപാടാണെന്നു ഗവര്‍ണര്‍ ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞു. ഭൂപതിവ് നിയമഭേദഗതിക്കെതിരായി തനിക്കു ലഭിച്ച പരാതികള്‍ സര്‍ക്കാരിലേക്ക് അയയ്ക്കുകയും 3 തവണ ആവശ്യപ്പെടുകയും ചെയ്തിട്ടും സര്‍ക്കാര്‍ മറുപടി തന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.