10 ലക്ഷം ബിസ്കറ്റ് പാക്കറ്റുകളുമായി തമിഴ്നാട് ദേവസ്വം വകുപ്പ്

Spread the love

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് നൽകാൻ 10 ലക്ഷം ബിസ്കറ്റ് പാക്കറ്റുകളുമായി തമിഴ്നാട് ദേവസ്വം വകുപ്പ്. ബിസ്കറ്റ് ബോക്സുകൾ നിറച്ചുള്ള കണ്ടെയ്നറിന്‍റെ ഫ്ളാഗ് ഒഫ് തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു ചെന്നൈയിൽ നിർവഹിച്ചു.ഇതു സംബന്ധിച്ച് ശേഖർ ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തുമായി ഫോണിൽ ആശയ വിനിമയം നടത്തി. എല്ലാ മാസവും മുടക്കം വരുത്താതെ ശബരിമല അയ്യപ്പ സ്വാമി ദർശനത്തിന് എത്തിച്ചേരുന്ന ശേഖർ ബാബു അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്ദാനം നൽകിയതായി പ്രശാന്ത് അറിയിച്ചു.ശബരിമല അയ്യ ഭക്തർക്കായി നേരത്തെ ബിസ്കറ്റ് സ്പോൺസർ ചെയ്ത ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ നായരുടെയും തമിഴ്നാട് ദേവസ്വത്തിന്‍റെ കേരള ലെയ്സൺ ഓഫിസർ ഉണ്ണികൃഷ്ണന്‍റെയും മേൽനോട്ടത്തിലാണു ബിസ്കറ്റുകൾ സന്നിധാനത്തേക്ക് എത്തിക്കുക. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ പോയിന്‍റുകളിലും സന്നിധാനം നടപ്പന്തലിലുമായി ദേവസ്വം ബോർഡിന്‍റെ ആഭിമുഖ്യത്തിൽ ഭക്തർക്ക് എല്ലാ ദിവസവും ബിസ്കറ്റും ഔഷധ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *