ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും വില്ലനായതോടെ റെയിൽവേയ്ക്ക് നഷ്ടം

Spread the love

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും വില്ലനായതോടെ റെയിൽവേയ്ക്ക് നഷ്ടം കോടികൾ. ട്രെയിൻ സർവീസുകൾ വൈകിയതിനെ തുടർന്ന് ഡിസംബറിൽ മാത്രം 20,000 ടിക്കറ്റുകളാണ് റദ്ദ് ചെയ്തത്. റെയിൽവേയുടെ മൊറാബാദ് ഡിവിഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ടിക്കറ്റുകൾ റദ്ദ് ചെയ്ത യാത്രക്കാർക്ക് 1.22 കോടി രൂപയാണ് റെയിൽവേ തിരികെ നൽകേണ്ടി വന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചില അവസരങ്ങളിൽ ട്രെയിനുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.ക്യാന്‍സൽ ചെയ്ത ടിക്കറ്റുകളിൽ 4230 എണ്ണം ബറേലിലും, 3239 എണ്ണം മൊറാദാബാദിലും, 3917 ടിക്കറ്റുകൾ ഹരിദ്വാറിലും 2448 ടിക്കറ്റുകൾ ഡെറാഡൂണിൽ നിന്നുമാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാന്റെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. നിലവിൽ, ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററിൽ താഴെ എത്തിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഒട്ടേറെ വിമാനങ്ങൾ വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളോട് ജാഗ്രത പാലിക്കാൻ കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി. കൂടാതെ, രാത്രി യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *