ശ്രീകാര്യത്ത് മണ്ണിടിച്ചിലിൽ അകപ്പെട്ട : രണ്ട് തൊഴിലാളികളെ പുറത്തെത്തിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു. ഇന്ന് രാവിലെയാണ് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടത്. അയിരൂര്‍ സ്വദേശി വിനയനെ ആദ്യം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ബീഹാര്‍ സ്വദേശി ദീപക് മണ്ണിനടിയില്‍ പെട്ടുപോയിരുന്നു. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ ദീപകിനെ പുറത്തെടുത്തത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.