പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം
ചക്കരക്കൽ. പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണ്ണവും പണവും കവർന്നു. ചേലോറ മുട്ടോളം പാറയിലെ മുല്ല ങ്കണ്ടി രവീന്ദ്രൻ്റെ (70) വീട്ടിലാണ് മോഷണം. കുളിമുറിയുടെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തകർത്ത് ഒന്നരപവൻ്റെ ആഭരണവും 10,000 രൂപയും കവർന്നു. വീട്ടുകാർ നാട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.