ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ : ഉന്നതതല യോഗം ചേർന്നു

Spread the love

ശബരിമലയിൽ ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സൂരജ് ഷാജിയുടെ അധ്യക്ഷതയിൽ സന്നിധാനത്ത് ഉന്നതതല ഏകോപന സമിതി യോഗം ചേർന്നു. ഭക്തർ വിരിവെയ്ക്കുന്ന സ്ഥലം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ ദേവസ്വം ബോർഡിനും സന്നദ്ധ സംഘടനകൾക്കും യോഗം നിർദേശം നൽകി. അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നത് നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും . ക്യുവിൽ നിൽക്കുന്നവർക്ക് വെള്ളവും ലഘു ഭക്ഷണവും എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. മണ്ഡലകാല പൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും വിഷയമായി. ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ. കെ കൃപ, ദേവസ്വം എ്സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *