സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് : ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും

Spread the love

സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് പരിശോധനകൾ അടക്കം വർധിപ്പിച്ചേക്കും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ജെ എൻ 1 എന്ന വകഭേദമാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന വകഭേദമാണിത്.സെപ്റ്റംബറിൽ അമേരിക്കയിലാണ് ജെഎൻ 1 ആദ്യം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് ചൈനയിലും ഏഴ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ ലക്ഷങ്ങൾ മറ്റ് വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങളാണ് ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *