കൊവിഡ് കേസുകൾ വർധിക്കുന്നു : സിംഗപ്പൂർ ,ഇന്തോനേഷ്യ, രാജ്യങ്ങൾ മാസ്ക് നിർബന്ധമാക്കി

Spread the love

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിംഗപ്പൂർ, ഇന്തോനേഷ്യ രാജ്യങ്ങൾ മാസ്‌ക് നിർബന്ധമാക്കി. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം. പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളിൽ ടെമ്പറേച്ചർ സ്‌കാനറുമുണ്ടാകുംപ്രതിരോധ ശേഷി കുറയുന്നതും വർഷാവസാനത്തെ വർധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ കൊവിഡ് കേസുകളുടെ വർധനവിന് കാരണമാകും. യാത്രയും ഉത്സവ സീസണും മറ്റൊരു കാരണമാണെന്നും സിംഗപ്പൂർ ആരോഗ്യമന്ത്രാലയം പറയുന്നു. ഇന്തോനേഷ്യയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശം. രണ്ട് ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകൾ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാൽ വീട്ടിലിരിക്കാനും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *