മാർമല അരുവി അപകട കെണിയായി :ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു

Spread the love

കോട്ടയം : അരുവിയിൽ ഒഴുക്കിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോട്ടയം തീക്കോയി മാർമല അരുവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു. മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്പത് പേരടങ്ങിയ സംഘം വിനോദയാത്രയുടെ ഭാഗമായി മാർമലയിൽ എത്തിയത്.ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *