ശബരിമലയിൽ അഖില തന്ത്രി പ്രചാരക് സഭയുടെ ആഭിമുഖ്യത്തിൽ ലക്ഷാർച്ചന നടത്തും
തിരുവനന്തപുരം : അഖില തന്ത്രി പ്രചാരക് സഭയുടെ ആഭിമുഖ്യത്തിലെ ശബരിമലയിൽ 2024 ഫെബ്രുവരി 17, 18 ( 1199 കുംഭം 4,5) തീയതികളിൽ ലക്ഷാർച്ചന നടത്തും അഖില തന്ത്രി പ്രചാരക് സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ലക്ഷാർച്ചനയിൽ ദേശീയ സംസ്ഥാന അംഗങ്ങൾ പങ്കെടുക്കും. തുടർന്ന് എല്ലാ വർഷവും തുലാം മാസം ശബരിമലയിൽ അഖില തന്ത്രി പ്രചാരക് സഭ ലക്ഷാർച്ചന നടത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു . അയ്യപ്പ ഭക്തർക്കെതിരെ നിരന്തരം പമ്പയിലും, മറ്റു സ്ഥലങ്ങളിലും ഉണ്ടാകുന്ന അക്രമങ്ങൾക്കെതിരെ സഭ ശക്തമായ പ്രതിഷേധം അറിയിക്കുകയും, അതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ട്. തലസ്ഥാനത്ത് 2024 – ൽ അഖില തന്ത്രി സംഗമം നടത്തും. അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. ഇതിന്റെ ഭാഗമായി കോടി അർച്ചനയും നടത്തും. അഖില തന്ത്രി പ്രചാരക്സഭ ദേശീയ ചെയർമാൻ എം.എസ് ശ്രീ രാജ്കൃഷ്ണൻപോറ്റി പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി. ദേശീയ ജനറൽ സെക്രട്ടറി കെ. രാജേഷ് നമ്പൂതിരി , വൈസ് ചെയർമാൻ എൻ. വിഷ്ണു നമ്പൂതിരി, ട്രഷറർ ബ്രിജേഷ് കെ.എസ് സംസ്ഥാന അംഗം , രഘുനാഥ് പോറ്റി, ബിജു പോറ്റി, അഖിൽ യു.എസ് എന്നിവർ പങ്കെടുത്തു.