സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരാൻ സാധ്യത

Spread the love

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരാൻ സാധ്യത. വ്യാപക മഴയെ തുടർന്ന് ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, അടുത്ത മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടേക്കും. കൂടാതെ, വിവിധ ഭാഗങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.കാലവർഷം എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാറ്റിന്റെ ഗതി അനുകൂലമാകുന്നുണ്ട്. അതിനാൽ, കൂടുതൽ മഴമേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതാണ്. മറ്റു ജില്ലകളിൽ ഇന്ന് നേരിയ മഴ മാത്രമാണ് അനുഭവപ്പെടുക. അതേസമയം, കാലാവസ്ഥ മോശമായി തുടരുന്നതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.മഴയോടൊപ്പം അനുഭവപ്പെടുന്ന ഇടിമിന്നൽ അപകടകാരികളായതിനാൽ, പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *