രാഹുൽ ഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം മുൻ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി. സ്സ്‌.ശിവകുമാർ ഉദ്ഘാടനം ചെയ്തു

Spread the love

തിരുവനന്തപുരം : രാഹുൽ ഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം മുൻ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി. സ്സ്‌.ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സീനത്ത് ഹസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭക്ഷ്യ കിറ്റ് വിതരണം കെപിസിസി സെക്രട്ടറി ബി. ആർ. എം. ഷബീർ വിതരണം ചെയ്തു. കുട്ടികൾക്കുള്ള പുരസ്കാര വിതരണം മുൻ എംഎൽഎയും, ദേശീയബാല തരംഗത്തിന്റെ ചെയർമാനായ അഡ്വ. റ്റി. ശരത് ചന്ദ്ര പ്രസാദും, നിർധനർക്കുള്ള ചികിത്സ ധനസഹായ വിതരണം കെ. പി. സി. സി സമിതി അംഗം ഡോ. ആരിഫയും, കലാസംസ്കാരിക രംഗത്തുള്ള പുരസ്കാരം മാധ്യമപ്രവർത്തകനും, അഭിനേതാവും, ഡബ്ബിങ് ആർട്ടിസ്റ്റും മായ. ഡി. റ്റി. രാഗിഷ് രാജയും വിതരണം ചെയ്തു.

പൂന്തുറ മാഹിൻ,അനന്തപുരി മണികണ്ഠൻ, പോത്തൻകോട് ഹസ്സൻ, ജഗദ് മയൻ ചന്ദ്രപുരി, അനിൽകുമാർ ചന്ദ്രശേഖരൻ, ഷൈലജ തുളസീധരൻ, ബീമാപള്ളി സക്കീർ, ബിനോയി ഷാനൂർ, വിഴിഞ്ഞം ഹനീഫ, മുരുക്കുംപുഴ വിജയൻ, ഷെമി നൗഷാദ്, ഷൈലജ ജാസ്മിൻ, മുരുകൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *