സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലും വ്യാഴാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലയിൽ നിന്ന് മധ്യപടിഞ്ഞാറൻ ആന്ധ്ര തീരത്തേക്ക് നിലനിൽക്കുന്ന കിഴക്കൻ കാറ്റിന്റെ ന്യൂനമർദപാത്തിയുടെ സ്വാധീന ഫലമായാണ് ഇടിമിന്നലോടുകൂടിയ മഴ പ്രവചിക്കപ്പെട്ടിട്ടുളളത്

