പാലക്കാട് ജില്ലയിൽ അടുത്തടുത്ത ദിവസങ്ങളിലായി വൻ കഞ്ചാവ് വേട്ട
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി. അനികുമാർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, അട്ടപ്പാടി എന്നീ ഭാഗങ്ങളിൽ നിന്നും അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് കഞ്ചാവ് കേസുകൾ കണ്ടെടുത്തു.
*12/11/2023 ന്* സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാറും പാർട്ടിയും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ ആർ അജിത് കുമാറും പാർട്ടിയും സംയുക്തമായി ചേർന്ന് വാളയാറിനടുത്ത് ചുള്ളിമട എന്ന സ്ഥലത്ത് വച്ച് ഹോണ്ട സിറ്റി കാറിൽ കടത്തിക്കൊണ്ടുവന്ന 30 കിലോ കഞ്ചാവ് മലപ്പുറം സ്വദേശിയായ അബ്ബാസ് എന്നപ്രതിയടക്കം പിടികൂടി.
*13/11/2023 ന്* അട്ടപ്പാടി മേഖലയിലെ കോട്ടത്തറ എന്ന സ്ഥലത്ത് വാടകക്ക് എടുത്ത വീട്ടിൽ ആഡംബര കാറുകളിൽ കടത്തി കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന ഉദ്ദേശം 150 കിലോ കഞ്ചാവ് താമരശ്ശേരി സ്വദേശികളായ അൻവർ,ഷമീർ എന്നിവരെയും അട്ടപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഷിഫ്, ആദർശ് എന്നീ പ്രതികൾ അടക്കം പിടികൂടിയിട്ടുള്ളതുമാണ്.ടി വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരം ശേഖരിച്ച്, ആയവ കണ്ടെത്തുന്നതിനും പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് അവരെ പിടികൂടുന്നതിനും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ്കുമാർ,മധുസൂദനൻ നായർ,ആർ ജി രാജേഷ്, പ്രിവന്റിവ് ഓഫീസർ എസ് ജി സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം വിശാഖ്, പി. സുബിൻ,കെ മുഹമ്മദലി, എക്സൈസ് ഡ്രൈവർ കെ രാജീവ് എന്നിവരും ഉണ്ടായിരുന്നു.