കാട്ടാക്കട കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം : കാട്ടാക്കട കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിനി അഭന്യ (18) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ഡിപ്പോയിൽ വിദ്യാർഥികളുടെ പ്രതിഷേധം ഉണ്ടായതോടെ പൊലീസെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.