ഇരിട്ടിയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും ഏറ്റുമുട്ടി
കണ്ണൂർ: ഇരിട്ടിയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും ഏറ്റുമുട്ടി. വനാതിർത്തിയിൽ നടന്ന തിരച്ചിലിനിടയിൽ അക്രമം നടന്നതായാണ് റിപ്പോര്‍ട്ട്. പോലീസും തിരിച്ചു വെടിവച്ചു. മാവോയിസ്റ്റ് സംഘം അയ്യൻക്കുന്ന് മേഖലയിലേക്ക് നീങ്ങിയതായി സംശയിക്കുന്നു. കരിക്കോട്ടക്കരി ഉരുപ്പുംക്കുറ്റിയിലാണ് സംഭവം നടന്നത്. സ്ഥലത്ത് നിന്ന് മൂന്നു തോക്കുകൾ കണ്ടെത്തി.