നാലുവയസ്സുകാരിയെ സബ് ഇൻസ്പെക്ടർ ബലാൽസം​ഗം ചെയ്തു

Spread the love

നാലുവയസ്സുകാരിയെ സബ് ഇൻസ്പെക്ടർ ബലാൽസം​ഗം ചെയ്തു. രാജസ്ഥാനിലെ ദൗസ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ് ബാലികയെ മുറിയിലെത്തിച്ച് ബലാൽസം​ഗം ചെയ്യുകയായിരുന്നുവെന്ന് എഎസ്പി രാമചന്ദ്ര സിങ് നെഹ്റ പറ‍ഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും എഎസ്പി വ്യക്തമാക്കി. ബാലികയെ എസ്ഐ ബലാൽസം​ഗം ചെയ്തതിനെ തുടർന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും പൊലീസിനെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *