മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗരേഖവേണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗരേഖവേണമെന്ന് സുപ്രീംകോടതി. മാര്‍ഗരേഖ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് ഗൗരവകരമെന്നും സുപ്രീംകോടതി വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരുടെ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകുടെ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുക്കുന്നതായി ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.ന്യൂസ് ക്ലിക്ക് അടക്കമുള്ള മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ 46 മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു. ന്യൂസ് ക്ലിക്കും ഇതിനെതിരെ ഹരജി നല്‍കിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ നിയമത്തിന് മുകളില്‍ അല്ലെന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം.