ബഹുജന മാര്‍ച്ച് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് താക്കീതായി മാറി
കായംകുളം: നഗരത്തില്‍ പില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്ലാന്‍റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്‍റെ (ഐ.ആര്‍.സി) മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നാഷണല്‍ ഹൈവേ അതോറിറ്റി കായംകുളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ വന്‍ ജനരോഷമാണ് ഉയര്‍ന്നത്. ഷഹീദാര്‍ മസ്ജിദ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നാഷണല്‍ ഹൈവേയില്‍ കൂടി ഒ.എന്‍.കെ ജംഗ്ഷന് സമീപമുള്ള നിര്‍മ്മാണ പ്ലാന്‍റിന് മുന്നില്‍ പോലീസ് തടഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ അഡ്വ. എ. ഷാജഹാന്‍ മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്തു. പ്ലാന്‍റിന് മുന്നില്‍ മാര്‍ച്ച് മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ അബ്ദുല്‍ഹമീദ് ആയിരത്ത് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ദിനേഷ് ചന്ദന സ്വാഗതം ആശംസിച്ചു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എ. ഇര്‍ഷാദ്, ബിജെപി സംസ്ഥാന സമിതി അംഗം പാലമുറ്റത്ത് വിജയകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് റ്റി. സൈനുലാബ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, സമസ്ത മുശാവറ അംഗം എ. ത്വാഹാ മുസ്ലിയാര്‍, അഡ്വ. ഇ. സമീര്‍, അരിതാബാബു, ഷാജഹാന്‍ കൊപ്പാറ, മുബീര്‍ ഓടനാട് എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ.പി. ഷാജഹാന്‍, എ.ജെ. ഷാജഹാന്‍, അഡ്വ. ഫര്‍സാന ഹബീബ്, ഷീജ റഷീദ്, ഷമിമോള്‍, സമരസമിതി ഭാരവാഹികളായ സിയാദ് മണ്ണാമുറി, ചന്ദ്രമോഹന്‍, ഹരിഹരന്‍, സജീര്‍ കുന്നുകണ്ടം, അജീര്‍ യൂനുസ്, അനസ് ഇല്ലിക്കുളം, സലാഹുദ്ദീന്‍, റിയാസ് പുലരി, എ. നിഹാസ്, ഹരികുമാര്‍ അടുകാട്ട്, മുഹ്യിദ്ദീന്‍ ഷാ, സമീര്‍ കോയിക്കലേത്ത്, അഷ്റഫ് മാളികയില്‍, സജു മറിയം, കുഞ്ഞുമോന്‍, ബേബി, സജീവ്, ഷംസുദ്ദീന്‍ എന്നിവരും സാമൂഹിക രാഷ്ട്രീയ നേതാക്കളായ അഡ്വ. ഒ. ഹാരിസ്, വി.എം. അമ്പിളിമോന്‍, ഫറൂഖ് സഖാഫി, ഷാനവാസ് അക്കോക്ക്, അനസ് ഇര്‍ഫാനി, എന്‍. ഉദയകുമാര്‍, അഷ്റഫ് പായിക്കാട്ട്, എന്‍.ആര്‍. അജയകുമാര്‍, താജുദ്ദീന്‍ വളവുത്തറ, മിനി സലിം, ഷാനവാസ് പറമ്പി, സുധ പടന്നയില്‍, മനാഫ്, മോനി, സിയാദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.