അവിസ്മരണീയ അനുഭവം തീര്‍ത്ത് നേവിയുടെ സിംഫണി ബാന്‍ഡ്; ആസ്വദിക്കാന്‍ മുഖ്യമന്ത്രിയുമെത്തി

കേരളീയത്തിന്റെ ഭാഗമായി ഇന്ത്യന്‍ നേവി അണിയിച്ചൊരുക്കിയ നേവല്‍ സിംഫണിക് ബാന്‍ഡ് കണ്‍സേര്‍ട്ട് കലാസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമായി. നിശാഗന്ധിയില്‍ നടന്ന പരിപാടി കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരുന്നു.

സതേണ്‍ നേവല്‍ കമാന്റിലെ ബാന്‍ഡ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്. ബാന്‍ഡ് സംഘത്തെ അനുമോദിച്ച മുഖ്യമന്ത്രി ഉപഹാരവുംസമ്മാനിച്ചു.