നെയ്യാറ്റിൻകര ടൗണിൽ മദ്യപാനികൾ റോഡ് കയ്യേറുന്നത് സ്ഥിരം കാഴ്ചയാകുന്നു
രതികുമാർ നെയ്യാറ്റിൻകര [ Reporter ]
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ടൗണിൽ മദ്യപാനികൾ റോഡ് കയ്യേറുന്നത് സ്ഥിരം കാഴ്ചയാകുന്നു. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് ആലുമൂട്ടിൽ ബൈക്കിൽ മദ്യക്കുപ്പിയുമായി എത്തിയ മദ്യപാനി സംഘം ആലുമൂട് വൺവേയിലൂടെ ആശുപത്രി ജംഗ്ഷനിലേക്ക് പോകുവാൻ ശ്രമിക്കുമ്പോഴാണ് ഇവരുടെ അഴിഞ്ഞാട്ടം തുടങ്ങുന്നത്. സ്കൂൾ വിട്ട സമയമായതിനാൽ വാഹനയാത്രക്കാരെ ട്രാഫിക് പോലീസ് നിയന്ത്രിക്കുയായിരുന്നു. എന്നാൽ ഇവർ ട്രാഫിക് പോലീസ് നിയന്ത്രണം പാലിക്കാതെ മുന്നോട്ടു ബൈക്കുമായി പോകുവാൻ ശ്രമിച്ചു. ഇതിനിടെയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന മദ്യം അടങ്ങിയ കുപ്പികൾ റോഡിൽ വീണ് ഉടഞ്ഞു . ഇതോടെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പ്രദേശം മാറി. എന്നാൽ വിവരമറിഞ്ഞ് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ നിന്ന് എസ്.ഐ യും സംഘവും എത്തിയതോടെ മദ്യപാനികൾ സംഭവസ്ഥലത്ത് നിന്ന് മുങ്ങി . നിലവിൽ ഇവരുടെബൈക്ക് നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ആലുമ്മൂട്ടിൽ മദ്യപാനികൾ അഴിഞ്ഞാടുന്നത് സ്ഥിരം സംഭവമാണന്ന് റസിഡൻസ് അസോസിയേഷനുകളും ആക്ഷേപം ഉയർത്തി. സ്കൂൾ സമയത്തും രാത്രിയിലും മദ്യപാനികൾ റോഡു കയ്യേറുന്നത് സ്ഥിരം സംഭവമാണെന്ന് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും അക്ഷേപമുണ്ട്.ഇവരെ നിയന്ത്രിക്കാൻ നെയ്യാറ്റിൻകര പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളുടെ സംഘടനകളും ആവശ്യപ്പെടുന്നു.