ആന്ധ്രപ്രദേശിൽ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണം ഒൻപതായി
അമരാവതി: ആന്ധ്രപ്രദേശിൽ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണം ഒൻപതായി. സംഭവത്തിൽ 32 പേർക്കു പരുക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദ അറിയിച്ചു. ഇന്നലെ വൈകിട്ട് 6 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ജൂൺ 2ന് ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്ന അതേപാതയിൽ തന്നെയാണ് ഇന്നലെത്തെ അപകടവും. സിഗ്നൽ പിഴവാണ് കാരണമെന്നു കരുതുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ വാൾട്ടെയ്ർ ഡിവിഷനിൽ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിലായിരുന്നു വിശാഖപട്ടണം–റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം–പലാസ പാസഞ്ചർ ട്രെയിനും ഇടിച്ചത്. കേബിൾ പൊട്ടിവീണതിനെ തുടർന്ന് സാവധാനത്തിലായിരുന്ന റായഗഡ പാസഞ്ചർ ട്രെയിനിനു പിന്നാലെ വന്ന വിശാഖപട്ടണം–പലാസ പാസഞ്ചർ റെഡ് സിഗ്നൽ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. മൂന്നു ബോഗികൾ പാളംതെറ്റി.അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സഹായധനം പ്രഖ്യാപിച്ചു. ജൂൺ 2ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു പാളം തെറ്റിയ ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളിലേക്ക് കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി 296 പേരാണു കൊല്ലപ്പെട്ടത്.