സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക
സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്ന് സുരേഷ് ഗോപിയാണ് മനസ്സിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനമായിട്ടാണ് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചത്. ഒരു മാധ്യമപ്രവർത്തകർക്കും ഇനി അങ്ങനെയൊരു അനുഭവമുണ്ടാകരുതെന്നും മാധ്യമപ്രവർത്തക പറഞ്ഞുമാധ്യമപ്രവർത്തകയുടെ തോളിൽ ആവർത്തിച്ച് കൈ വെച്ച സംഭവം വിവാദമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. താൻ ദുരുദ്ദേശ്യത്തോടെയല്ല തോളിൽ സ്പർശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്‌നേഹം മാത്രമേയുള്ളു എന്നുമായിരുന്നു ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപിയുടെ പ്രതികരണം.