ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി അടക്കമുള്ള എട്ടുപേരെ വധശിക്ഷയ്ക്ക് വിധിച്ചു
ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി അടക്കമുള്ള എട്ടുപേരെ വധശിക്ഷയ്ക്ക് വിധിച്ചു. തിരുവനന്തപുരം സ്വദേശിയടക്കം നാവികസേന ഉദ്യോഗസ്ഥരായിരുന്ന എട്ട് പേരാണ് തടവിലാക്കപ്പെട്ടിരുന്നത്. വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. എട്ടുപേരും ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഖത്തര്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. 2022-ലായിരുന്നു ഇവര്‍ പിടിയിലാകുന്നത്. എട്ടുപേരുടേയും വധശിക്ഷ ഞെട്ടിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇവരുടെ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ടുവരുന്നു. ഇവര്‍ക്ക് വേണ്ട എല്ലാ നിയമപരമായ സഹായം നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കി.