ഹോട്ടലിൽനിന്ന്‌ ഓൺലൈനിലൂടെ വരുത്തിയ ഷവർമ കഴിച്ച :യുവാവ് മരിച്ചു

Spread the love

കൊച്ചി : ഹോട്ടലിൽനിന്ന്‌ ഓൺലൈനിലൂടെ വരുത്തിയ ഷവർമ കഴിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം തീ ക്കോയി മനക്കാട്‌ വീട്ടിൽ രാഹുൽ ഡി നായരാണ്‌ (23) മരിച്ചത്. കാക്കനാട് വ്യവസായമേഖലയിലുള്ള എസ്എഫ്ഒ കമ്പനിയിലെ കരാർ ജീവനക്കാരനാണ്‌. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ കാക്കനാട്‌ മാവേലിപുരത്തുള്ള ഹോട്ടലിൽനിന്ന്‌ ഷവർമ വരുത്തി കഴിച്ചത്. ആരോഗ്യപ്രശ്നങ്ങൾ കണ്ടതോടെ രാഹുൽ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുശേഷം താമസസ്ഥലത്തേക്ക്‌ മടങ്ങിയെങ്കിലും അസ്വസ്ഥത വർധിച്ച്‌ കുഴഞ്ഞുവീണതോടെ ഞായർ രാവിലെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിന്റെ സഹായ ത്തോടെയാണ്‌ ജീവൻ നിലനിർത്തിയിരുന്നത്.സംഭവത്തിനു പിന്നാലെ നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽനിന്ന് ഭക്ഷണ സാമ്പി ളുകൾ ശേഖരിച്ചു. തൃക്കാക്കര പൊലീസും ഫോറൻസിക്‌ യൂണിറ്റും അടുക്കളയിൽ പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *