നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം

Spread the love

നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്ക നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടെന്നാണ്.നഖത്തിന്റെ അടിയിലുള്ള രോഗാണുക്കള്‍ പുറത്തു പോകത്തക്ക രീതിയില്‍ പലരും നന്നായി കൈകള്‍ കഴുകാറില്ലെന്നും ഇവര്‍ പറയുന്നു. കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സൂക്ഷ്മങ്ങളായ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നാണ് ഇവര്‍ പറയുന്നത്.പാചകം, ആഹാരം കഴിക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളും കൈകള്‍ ചെയ്യുന്നുണ്ട്. നഖത്തിനടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകും. കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നഖം നീട്ടുമ്പോള്‍ അണുബാധ ഉണ്ടാകുമെന്നും പയുന്നു. നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കാനാണ് ആരോഗ്യവിദഗ്ധരും നിര്‍ദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *