ഏലത്തോട്ടത്തില്‍ ഏലക്കാ മോഷണം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു
നെടുങ്കണ്ടം : പാമ്പാടുംപാറ സ്വദേശികളായ ആദിയാര്‍പുരം മടത്തിനാല്‍ വിട്ടില്‍ ആഷ്‌ലി (23), പുതുപ്പറമ്പില്‍ അഭിജിത്ത് (23), കൊരണ്ടിച്ചേരില്‍ വീട്ടില്‍ വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. പാമ്പാടുംപാറ സ്വദേശി വിന്‍സന്റിന്റെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കല്‍ ഏലത്തോട്ടത്തില്‍ നിന്നും കുറച്ച് നാളുകളായി ഏലക്ക മോഷണം പോകുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ഏലക്ക പറിക്കുന്ന മൂന്ന് യുവാക്കളെ തങ്ങളുടെ ഏലതോട്ടത്തില്‍ വിന്‍സന്റും പിതാവും കണ്ടെത്തുകയായിരുന്നു. തോട്ടം ഉടമകളെ കണ്ടതോടെ മോഷ്ടിച്ച ഏലക്കുമായി മൂവരും ഓടി രക്ഷപെടുവാന്‍ ശ്രമിച്ചു. ഇതിനിടിയില്‍ ആഷ്‌ലിയെ വിന്‍സന്റിന്റെ പിതാവ് കടന്ന് പിടിക്കുകയും ഇയാളുടെ കൈയിലിരുന്ന വാക്കത്തി കൊണ്ട് ആഷ്‌ലിയുടെ കൈ വിരല്‍ മുറിയുകയും ചെയ്തു. പിതാവിനെ തള്ളി താഴയിട്ട് ആഷ്‌ലി ഓടി രക്ഷപെടുകയും ചെയ്തു. വിവരമറിഞ്ഞ നെടുങ്കണ്ടം എസ്‌ഐ ജയക്യഷ്ണന്‍ ടി എസ് ന്റെ നേത്യത്വത്തിലുള്ള പൊലീസ സംഘം നെടുങ്കണ്ടം മേഖലയിലെ ആശുപത്രിയില്‍ കൈമുറിഞ്ഞ് ചികിത്സ തേടി വരുന്ന വ്യക്തിയെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നിന്നും ആഷ്‌ലിയെ പിടികൂടുകയായിരുന്നു. ആഷ്‌ലിയെ ചോദ്യം ചെയ്തതിലൂടെ കൂട്ട്പ്രതികളായ അഭിജിത്ത്, വിഷ്ണുഎന്നിവരെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. പാമ്പാടുംപാറയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.