സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

Spread the love

തിരുവനന്തപുരം: സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. കല്ലറ താപസഗിരി ഹനീഫ മൻസിലിൽ മുഹമ്മദ് സിദ്ദിഖ് (25), കല്ലറ ഉണ്ണിമുക്ക് കൊച്ചുകടയിൽ വീട്ടിൽ ആസിഫ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും പെട്രോൾ ബോംബുകളും വടിവാളും കണ്ടെടുത്തു. പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കല്ലറ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.കഴിഞ്ഞ ദിവസം കല്ലറയിലെ ബാറിൽ വച്ച് തണ്ണിയം സ്വദേശികളും സൈനികർ ആയ റഫീഖ്, സിദ്ധിക്ക് എന്നിവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടരും പാങ്ങോട് സ്റ്റേഷനിൽ പരാതി കൊടുത്തു. പരാതി കൊടുത്ത ശേഷം പുറത്തേക്ക് പോയ ഇരു സംഘങ്ങളും സ്റ്റേഷന് വീണ്ടും വാക്ക് തർക്കമുണ്ടായി. നാട്ടുകാർ കൂടിയതോടെ എല്ലാവരും സ്ഥലം വിട്ടു. തുടർന്ന് രാത്രി 11 മണിയോടെ റഫീഖ്, സിദ്ധിക്ക് ഉൾപ്പെടുന്ന സംഘം തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള സൈനികരായ സഹോദരങ്ങളുടെ വീടിനടുത്ത് പെട്രോൾ ബോംബും വടിവാളുമായി എത്തി.ഇതേ സമയം ഇതുവഴി കടന്ന് പോയ പൊലീസിൻ്റെ നൈറ്റ് പെട്രോൾ സംഘം ഇവരെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. റഫീഖ്, സിദ്ധിക്ക് എന്നിവരെ സാഹസികമായി ആണ് പൊലീസ് പിടികൂടിയത്. എസ് എച്ച് ഷാനിഫ്, എസ്ഐ രാജേഷ്, എഎസ്ഐ താജുദീൻ, എസ് സിപിഒ ജുറൈജ്, സിപിഒമാരായ ഹരികൃഷ്ണൻ, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *