എംആര്‍ഐ സ്‌കാന്‍ റൂമിനുള്ളില്‍ വച്ച് തോക്ക് പൊട്ടിയതിന് പിന്നാലെ അഭിഭാഷകന് ദാരുണാന്ത്യം

Spread the love

എംആര്‍ഐ സ്‌കാന്‍ റൂമിനുള്ളില്‍ വച്ച് തോക്ക് പൊട്ടിയതിന് പിന്നാലെ അഭിഭാഷകന് ദാരുണാന്ത്യം. ജനുവരി 16 ന് ബ്രസീലിലാണ് സംഭവം. ലിയാന്‍ഡ്രോ മത്യാസ് ഡി നോവസ് എന്ന 40 കാരനായ അഭിഭാഷകന്‍ തന്നെയാണ് തോക്കുമായി എംആര്‍ഐ സ്‌കാനിംഗ് റൂമിലെത്തിയതെന്ന് ജാം പ്രസ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ അമ്മയെ പരിശോധിക്കാനായി ആശുപത്രിയിലെത്തിച്ചപ്പോള്‍ നിറത്തോക്ക് കൈവശം കരുതുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിശോധനയ്ക്കായി അമ്മയെ എംആര്‍ഐ സ്‌കാനിംഗ് മുറിയിലേക്ക് കയറ്റിയപ്പോള്‍ കൂടെ ലിയാന്‍ഡ്രോ മത്യാസ് ഡി നോവസും കയറി. ഈ സമയം ഇയാളുടെ അരയില്‍ നിറ തോക്ക് ഉണ്ടായിരുന്നു.പരിശോധനയ്ക്കായി എംആര്‍ഐ സ്‌കാനിംഗ് മെഷ്യന്‍ ഓണ്‍ ചെയ്തപ്പോള്‍ മിഷ്യനിലെ കാന്തിക ശക്തി ശക്തമാവുകയും ലിയാന്‍ഡ്രോ മത്യാസ് ഡി നോവസിന്റെ അരയിലിരുന്ന ഇരുമ്പ് തോക്കിനെ ആകര്‍ഷിക്കുകയുമായിരുന്നു. ഉപകരണത്തിന്റെ കാന്തിക ശക്തിയുടെ ബലമായി തോക്ക് വലിച്ചെടുത്തപ്പോള്‍ അത് പൊട്ടുകയും അഭിഭാഷകന് വെടിയേല്‍ക്കുകയുമായിരുന്നു. ”രോഗിക്കും അവരുടെ സഹായിക്കും പരിശോധനാ മുറിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ശരിയായ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ എല്ലാ ലോഹ വസ്തുക്കളും നീക്കം ചെയ്യുന്നതിനെക്കുറിച്ച് മുന്നറിയിപ്പും നല്‍കിയിരുന്നു.” അപകടത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. അഭിഭാഷകന്റെ തന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്നതിനെ കുറിച്ച് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.അപകടത്തിന് പിന്നാലെ ഇയാളെ സാവോ ലൂയിസ് മൊറൂംബി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ഫെബ്രുവരി 6 നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച അഭിഭാഷകന്‍ തന്റെ ടിക് ടോക്ക് അക്കൗണ്ടിലൂടെ തോക്കുമായി ബന്ധപ്പെട്ട നിരവധി ഉള്ളടക്കങ്ങള്‍ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന് ടിക് ടോക്കില്‍ 8,000 -ത്തില്‍ അധികം ഫോളോവേഴ്‌സാണ് ഉള്ളതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2018 ല്‍ എംആര്‍ഐ മുറിയില്‍ വച്ചുണ്ടായ ഒരു അപകടത്തില്‍ ഇന്ത്യയിലും ഒരാള്‍ മരിച്ചിരുന്നു. കാന്തിക ശക്തിയാല്‍ മുറിയിലിരുന്ന ഓക്‌സിജന്‍ ടാങ്ക് വച്ച് ഇടിച്ചായിരുന്നു അന്ന് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *