പോഷകങ്ങളാല്‍ സമ്പന്നമാണ് സോയ

Spread the love

പോഷകങ്ങളാല്‍ സമ്പന്നമാണ് സോയ. ഇടക്കാലത്ത് കേരളത്തില്‍ പ്രചാരത്തില്‍ വന്ന വിഭവമാണ് സോയാ ചങ്ക്സ്. സസ്യഭുക്കുകള്‍ക്ക് ലഭിക്കാതെ പോകുന്ന എല്ലാ പോഷകങ്ങളുടെയും ന്യൂനതകൾ പരിഹരിക്കാന്‍ സോയ ചങ്ക്സിന് സാധിക്കും. ഇറച്ചി വിഭവങ്ങള്‍ നല്‍കുന്ന അതേ അളവിലുള്ള പോഷകങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു.പ്രോട്ടീനുകളാലും കാര്‍ബോഹൈഡ്രേറ്റ്സിനാലും സമ്പന്നമാണ് സോയ ചങ്ക്സ്. എന്നാല്‍, കലോറിയില്‍ കുറവും. ഇത് കൂടാതെ, ഇരുമ്പ്, കാല്‍സ്യം തുടങ്ങിവയും ധാരാളമുണ്ട്.സോയ കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം പരിചയപ്പെടാംസോയ ആദ്യം ചൂടു വെള്ളത്തില്‍ കുതിര്‍ക്കുക. 5 മിനിട്ടിനു ശേഷം നന്നായി വെള്ളം കളഞ്ഞെടുക്കുക. 2 സവാള നന്നായി വഴറ്റുക. ഇതില്‍ തക്കാളിയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക. സോയയില്‍ മസാല, മുളകു പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് 15 മിനിട്ട് അടച്ച് വെയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *