കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ മോഷ്ടാവ് അറസ്റ്റിൽ
കോട്ടയം: കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ മോഷ്ടാവ് അറസ്റ്റിൽ. കോട്ടയം ടൗണിലെ കടത്തിണ്ണകളിലും ചിങ്ങവനം റെയില്‍വേ പ്ലാറ്റ്ഫോമുകളിലും താമസിക്കുന്ന പളനിസ്വാമി(ബാലന്-58)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. ഇയാള്‍ കാരാപ്പുഴ മാളികപീടിക ചെറുകരക്കാവ് ശിവക്ഷേത്രത്തിലെ ഓഫീസ് റൂമിന്റെ താഴ് തകര്‍ത്ത് അകത്തുകയറി ഓഫീസ് മുറിക്കുള്ളില്‍ വച്ചിരുന്ന കാണിക്കവഞ്ചികള്‍ മോഷ്ടിക്കുകയും അവ കുത്തിത്തുറന്ന് പണം മോഷ്ടിച്ച് കാണിക്കവഞ്ചികള്‍ സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലില്‍ തിരുനക്കര ഭാഗത്തുള്ള ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും സമീപത്ത് പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ താഴ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചും നട്ടാശേരി ഇടത്തില്‍ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവര്‍ന്നതും ഇയാളാണെന്ന് പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഒമ്പത് മോഷണക്കേസുകളുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.