കളബാട്ടുപുരം പ്രദേശത്ത് നിന്ന് കുറുക്കനെ പിടികൂടി
കാലടി : കളബാട്ടുപുരം പ്രദേശത്ത് നിന്ന് കുറുക്കനെ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ റോഡിൽ കൂടി ഓടി വന്ന കുറക്കുൻ ഭരണികുളങ്ങര ജേക്കബിന്റെ വീടിന്റെ മതിലിനോട് ചേർന്ന് കല്ലുകൾക്കിടയിൽ പതുങ്ങിയിരിക്കുകയായിരുന്നു കുറുക്കൻ. ഉടനെ വീട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വലയിട്ട് കുടുക്കി കുറുക്കനെ പിടികൂടി. ഏകദേശം 20 കിലോ തൂക്കം വരും.