ആറ് വർഷം മുമ്പ് കാണാതായ കുട്ടിയെ : ഫ്രാൻസിൽ നിന്നും കണ്ടെത്തി

Spread the love

പാരീസ്‌: ആറ് വര്‍ഷം മുമ്പ് സ്‌പെയിനില്‍ കുടുംബ അവധി ആഘോഷിക്കുന്നതിനിടെ കാണാതായ ബ്രിട്ടീഷ് കൗമാരക്കാരനെ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ നിന്നും കണ്ടെത്തി.17 കാരനായ അലക്സ് ബാറ്റിയെ ഒരു ഡെലിവറി ഡ്രൈവര്‍ റോഡരികില്‍ വെച്ച് കണ്ടെത്തിയത് .തുടർന്ന് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 2017ല്‍ സ്പെയിനില്‍ അമ്മയ്ക്കും മുത്തച്ഛനുമൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ ശേഷമാണ് ബാറ്റിയെ കാണാതായത്.ഡെലിവറി ഡ്രൈവറായ ഫാബിന്‍ അക്‌സിഡിനി എന്ന യുവാവ് അവിചാരിതമായാണ് കുട്ടിയെ കണ്ടെത്തിയെന്ന് വിവരം . ബുധനാഴ്ച പുലര്‍ച്ചെ പൈറിനീസിന്റെ താഴ്വരയിലെ ഒരു റോഡിലൂടെ കുട്ടി നടക്കുന്നത് താന്‍ കണ്ടതായും കുട്ടിയുടെ പേരു ചോദിച്ച അക്‌സിഡിനി ഇന്റര്‍നെറ്റില്‍ അവനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആറുവര്‍ഷം മുമ്പ് സ്‌പെയിനില്‍ നിന്നും കാണാതായ കുട്ടിയാണെന്ന് മനസിലാക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് കുട്ടി മുത്തശ്ശിയ്ക്ക് സന്ദേശം അയച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവുതന്നെ കുട്ടിയെ പൊലീസ് സ്റ്റേഷനിലും എത്തിച്ചു.2018ല്‍, അലക്സിന്റെ അമ്മ മെലാനി ബാറ്റിയും മുത്തച്ഛന്‍ ഡേവിഡ് ബാറ്റിയും മൊറോക്കോയിലെ ഒരു ആത്മീയ സമൂഹത്തിനൊപ്പം ജീവിക്കാന്‍ അവനെ കൊണ്ടുപോയതായി താന്‍ വിശ്വസിക്കുന്നതായി മുത്തശ്ശി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇരുവരും ഒരു ബദല്‍ ജീവിതശൈലി തേടുകയാണെന്നും ബാറ്റിയെ സ്‌കൂളില്‍ അയയ്ക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലെന്നും മുത്തശ്ശി മുമ്പ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.അതേസമയം, പാരീസിലെ യുകെ എംബസി വഴി ബ്രിട്ടീഷ് പോലീസുമായി ബന്ധപ്പെട്ടതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ മുത്തശ്ശിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *