ആക്ടീവ വാഹനത്തോടൊപ്പം കനാലിൽ അകപ്പെട്ട മധ്യവയസ്കനെ നെയ്യാറ്റിൻകര ഫയർ ഫോഴ്സ് സംഘം രക്ഷിച്ചു
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : ആക്ടീവ വാഹനത്തോടൊപ്പം കനാലിൽ അകപ്പെട്ട മധ്യവയസ്കനെ നെയ്യാറ്റിൻകര ഫയർ ഫോഴ്സ് സംഘം രക്ഷിച്ചു. പത്താം കല്ല് സ്വദേശി അപ്പു (65) നെയാണ് ഫയർ ഫോഴ്സ് സംഘം രക്ഷിച്ചത്. ആറാലുംമൂട് ബ്ലോക്ക് ഓഫീസിന് സമീപം 40 അടി താഴ്ചയുള്ള കാടുംപിടിച്ചു വേസ്റ്റുകൾ കൊണ്ട് നിറഞ്ഞ കനാലിലാണ് മധ്യവയസ്കനെ ടൂവീലറുമായി വീഴുന്നത്. ഈ വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ നെയ്യാറ്റിൻകര ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജശേഖരൻ നായരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടത്തിയത് . തുടർന്ന് കനാലിൽ അകപ്പെട്ട കിടന്ന ആളെയും വാഹനത്തേയും പുറത്ത് എത്തിച്ചു . ശേഷം മധ്യവയസ്ക്കനെ നിസ്സാര പരിക്കുകളോടെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു.രക്ഷാദൗത്യത്തിൽ ആനന്ദിനെ കൂടാതെ ഫയർ ഓഫീസർ അനൂപ് ഘോഷ്, രതീഷ് , രജിത്ത്, വിനീഷ്, ഷിജു, ഹോംഗാർഡ് വനജകുമാർ എന്നിവർ പങ്കെടുത്തു.