അണ്ണാമലൈയുടെ പ്രസ്താവനകളില്‍ പരസ്യ എതിര്‍പ്പറിയിച്ച എഐഎഡിഎംകെ ഒടുവില്‍ സഖ്യംവിട്ടു

Spread the love

ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളില്‍ പരസ്യ എതിര്‍പ്പറിയിച്ച എഐഎഡിഎംകെ ഒടുവില്‍ സഖ്യംവിട്ടു. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിലാണ് ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള ഔദ്യോഗിക തീരുമാനം. ബന്ധം ഉപേക്ഷിക്കാനുള്ള പ്രമേയം യോഗം ഐകകണ്ഠ്യേന പിന്തുണച്ചു.യോഗശേഷം പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി മുനിസ്വാമിയാണ് ബിജെപി സഖ്യം വിടുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പുതിയ മുന്നണി രൂപീകരിച്ച് മല്‍സരിക്കാനും യോഗത്തില്‍ തീരുമാനമായി. ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിനും പുതിയ മുന്നണി രൂപീകരിക്കാനുമുള്ള പ്രമേയത്തെ എംപിമാരും എംഎല്‍എണാരും ജില്ലാ നേതൃത്വങ്ങളും പങ്കെടുത്ത യോഗം ഐകകണ്‌ഠ്യേന പിന്തുണച്ചു.യോഗശേഷം പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി മുനിസ്വാമിയാണ് ബിജെപി സഖ്യം വിടുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പുതിയ മുന്നണി രൂപീകരിച്ച് മല്‍സരിക്കാനും യോഗത്തില്‍ തീരുമാനമായി. ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിനും പുതിയ മുന്നണി രൂപീകരിക്കാനുമുള്ള പ്രമേയത്തെ എംപിമാരും എംഎല്‍എണാരും ജില്ലാ നേതൃത്വങ്ങളും പങ്കെടുത്ത യോഗം ഐകകണ്‌ഠ്യേന പിന്തുണച്ചു.മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടിനേതാവുമായ ജയലളിതയെ അടക്കം അവഹേളിച്ച അണ്ണാമലൈ ബിജെപി അധ്യക്ഷസ്ഥാനത്തിന് അര്‍ഹനല്ലെന്നും അയാളെ നീക്കാതെ പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്നും നേരത്തേ എഐഡിഎംകെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *