തമിഴ്‌നാട്ടിലെ വെല്ലൂരില്‍നടന്ന ഗണേശോത്സവത്തിനിടെ മുസ്ലിം സ്ത്രീകളെപ്പോലെ ബുര്‍ഖ ധരിച്ചെത്തി നൃത്തംചെയ്തയാള്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍നടന്ന ഗണേശോത്സവത്തിനിടെ മുസ്ലിം സ്ത്രീകളെപ്പോലെ ബുര്‍ഖ ധരിച്ചെത്തി നൃത്തംചെയ്തയാള്‍ അറസ്റ്റില്‍. വിരുത്തംപട്ട് സ്വദേശി അരുണ്‍കുമാര്‍ ആണ് പിടിയിലായത്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു, രണ്ടു മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ നീക്കം നടത്തി തുടങ്ങിയ കുറ്റങ്ങളും അരുണ്‍കുമാറിനെതിരേ ചുമത്തി. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും.വെല്ലൂരില്‍ നടന്ന വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെയാണ് ഇയാള്‍ ബുര്‍ഖ ധരിച്ച് പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബറില്‍ 21നു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനു പിന്നാലെ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതിയും ലഭിച്ചു. ആഘോഷത്തില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് ആരോപണമുയര്‍ന്നത്.