മോഷണ കേസ് പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാരനെ കുത്തി പരിക്കേൽപിച്ചു

Spread the love

കോഴിക്കോട്: മോഷണ കേസ് പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാരനെ കുത്തി പരിക്കേൽപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സി.പി.ഒ സന്ദീപിനാണ് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കാട്ടൂർ കീഠത്തിൽ മീത്തൽ മുഹമ്മദ് താഇഫ് ആണ് അക്രമം നടത്തിയത്.ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടാൻ എത്തിയപ്പോഴാണ് നിരവധി മോഷണ കേസുകളിൽ പ്രതിയായ താഇഫ് കത്തി വീശിയത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളിലെ പഴയ കെട്ടിടത്തിനുള്ളിൽ വെച്ച് പോലീസ് പിടികൂടി.മോഷണ കേസിൽ കല്ലായി ചക്കുംകടവ് അമ്പലത്താഴം എൻ പി ഹൗസിൽ ഷിഹാദ്, കോഴിക്കോട് വളയനാട് പോത്തഞ്ചേരി കുറ്റിയിൽതാഴം എടക്കാട് പറമ്പ് മീത്തൽ അക്ഷയ് എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *