നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം

Spread the love

കാസര്‍ഗോഡ്: നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടിൽ ആണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കർണാടക സ്വദേശിയായ യുവാവ് വീട്ടിൽ കയറി അക്രമം നടത്തിയത്.വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാള്‍ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ​ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാര്‍ക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു.പോലീസ് എത്തിയപ്പോള്‍ ശുചിമുറിയില്‍ കയറി ഒളിച്ച പ്രതിയെ ഉദ്യോ​ഗസ്ഥർ ചേർന്ന് പുറത്തിറക്കുകയായിരുന്നു. ഇയാൾ വീട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *