ബുദ്ധിമുട്ടുകൾക്ക് പരിഹാരം ബീറ്റ് റൂട്ട്

Spread the love

ദാമ്പത്യബന്ധത്തിന്റെ വിജയത്തിൽ ലൈംഗിക സംതൃപ്‌തിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഉദ്ദാരണക്കുറവ്, വന്ധ്യത തുടങ്ങിയവ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളായി മാറിയിരിക്കുന്ന സാഹചര്യമാണ്. ലൈംഗിക ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നതിന് മരുന്നുകൾ വിപണിയിൽ ഏറെയുണ്ട്. എന്നാൽ, ലൈംഗിക സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പ്രകൃദത്തമായ പരിഹാരം നിരവധിയുണ്ട്. അതില്‍ ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്.നാച്ചുറൽ വയാഗ്ര എന്ന് അറിയപ്പെടുന്ന ബീറ്റ് റൂട്ട് ലൈംഗിക സംബന്ധമായി ഒരാള്‍ അനുഭവിക്കുന്ന പല ബുദ്ധിമുട്ടുകളും തരണം ചെയ്യാൻ സഹായിക്കും. ദിവസവും ഭക്ഷണത്തില്‍ ബീറ്റ് ഉള്‍പ്പെടുത്തുന്നത് ഹൃദയാഘാതത്തേയും തടയാൻ കഴിയും.രക്തക്കുഴലുകള്‍ വികസിപ്പിച്ച്‌ അതിലൂടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ബീറ്റ് റൂട്ടില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റ് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ‌്ക്കാനും ബീറ്റ് റൂട്ട് സഹായകമാണ്. ബീറ്റ് റൂട്ട് നിര്‍വഹിക്കുന്ന അതേ പ്രവര്‍ത്തനം തന്നെയാണ് വയാഗ്രയും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *