രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന15,500 കിലോ ഫോർട്ടിഫൈഡ് കലർന്ന റേഷൻ അരി കടത്തിയത് എക്സൈസ് പിടികൂടി

Spread the love

തിരുവനന്തപുരം:രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന15,500 കിലോ ഫോർട്ടിഫൈഡ് കലർന്ന റേഷൻ അരി കടത്തിയത് എക്സൈസ് പിടികൂടി.തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരം കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്(KEMU) തിരുവനന്തപുരം കാരോട് – കഴക്കൂട്ടം ബൈപ്പാസിൽ അയിരയിൽ നടത്തിയ പരിശോധനയിൽ KL 57 N 0877 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ലോറിയിൽ ആണ് പൊതുവിതരണ കേന്ദ്രത്തിന് മാത്രം അനുവദിച്ചിട്ടുള്ള 50 കിലോ വീതം കൊള്ളുന്ന 310 ചാക്കുകളിലായി ആകെ 15,500 കിലോ ഫോർട്ടിഫൈഡ് കലർന്ന റേഷൻ അരി മതിയായ രേഖകൾ ഇല്ലാതെ കടത്തികൊണ്ട് വന്നത് കണ്ടെത്തിയത്.തുടർന്ന് എക്സൈസ് നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസറെ ഫോൺ മുഖാന്തരം വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലും കണ്ടെടുത്ത അരി റേഷൻ കടകളിൽ വിൽപ്പന നടത്തുന്ന അരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റേഷൻ അരിയും വാഹനവും ഡ്രൈവറെയും തുടർ നടപടികൾക്കായി നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർക്ക് കൈമാറി. പ്രിവന്റ്റീവ് ഓഫീസർ അബ്ദുൽ ഹാഷിം, സിവിൽ എക്സൈസ് ഓഫീസർമാരായ സുഭാഷ് കുമാർ, രതീഷ് മോഹൻ എന്നിവരാണ് വാഹന പരിശോധനയിൽ റേഷൻ കടത്ത് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *