തൊടുപുഴ കാഞ്ഞാർ – വെള്ളിയാമറ്റം റോഡിൽ അപകടം തുടർക്കഥയാകുന്നുയെന്ന് : നാട്ടുകാരുടെ പരാതി

Spread the love

തൊടുപുഴ കാഞ്ഞാർ – വെള്ളിയാമറ്റം റോഡിൽ അപകടം തുടർക്കഥ. കാഞ്ഞാർ – വെള്ളിയാമറ്റം പൊതുമരാമത്ത് റോഡിൽ കാഞ്ഞാറിൽ നിന്നും വരുമ്പോൾ ആദ്യത്തെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ ഭാഗത്തുള്ള വളവിൽ വാഹന അപകടങ്ങൾ പതിവാകുന്നു. വളവിൽ കെ.എസ്.ഇ.ബി ലൈനിലേക്ക് വള്ളിപ്പടർപ്പുകൾ വളർന്നു പന്തലിച്ച് കിടക്കുന്നതും,വളവിലെ റോഡ് കൈയേറ്റങ്ങളും മൂലം വാഹനങ്ങൾക്ക് സൈഡ് നൽകുവാൻ കഴിയാത്ത അവസ്ഥയിലാണ്.കഴിഞ്ഞ രണ്ട് ആഴ്ചക്ക് ഇടയിൽ മൂന്ന് അപകടങ്ങളാണ് ഈ സ്ഥലത്ത് നടന്നത്. അപകടത്തെ തുടർന്ന് വാഹന ഉടമകൾ തമ്മിൽ തർക്കവും, കൈയേറ്റവും കഴിഞ്ഞ ഒരാഴ്ചക്ക് മുൻപ് ഇവിടെ നടന്നിരുന്നു. ഈ വളവിൽ റോഡിന് വീതി കൂട്ടുന്നതിനും, റോഡിലേക്ക് ഇറക്കി നടത്തിയിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ഒഴിപ്പിക്കുന്നതിന് ഉള്ള നടപടികളും, വൈദ്യുത കമ്പിയിലേക്ക് വളർന്നു നിൽക്കുന്ന മരങ്ങളുടെ ശിഖിരങ്ങൾ വെട്ടി മാറ്റുന്നതിനും ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *