കശ്മീരിൽ അനന്ത്നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്
അനന്ദ്നാഗ്: കശ്മീരിൽ അനന്ത്നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർച്ചയായുള്ള അഞ്ചാം ദിവസത്തിലേക്ക് കടന്നു. ജില്ലയിലെ ഗാഡോളിലെ നിബിഡ വനത്തിൽ പാരാ കമാൻഡോകൾ ഉൾപ്പെടെ ആയിരക്കണക്കിന് സൈനികരാണ് തിരച്ചിൽ നടത്തുന്നത്. വനത്തിൽ യുദ്ധം നടത്തുന്നതിൽ പരിശീലനം ലഭിച്ചിട്ടുള്ള ഭീകരരാണ് ഒളിച്ചിരിക്കുന്നത് എന്നും. ഇവർക്ക് സൈനത്തെ അകറ്റി നിർത്തുന്നതിനും ഏറ്റുമുട്ടൽ നീട്ടിക്കൊണ്ട് പോകുന്നതിനും വനമേഖലയെ ഉപയോഗിക്കുന്നുവെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.വൻ ആയുധങ്ങളുമായി എത്തിയ ഭീകരർ തങ്ങൾക്ക് അനുകൂലമായ ഇടതൂർന്നതും ചെങ്കുത്തായതുമായ വനത്തിന്റെ ഭാഗത്ത് പതിയിരിക്കുകയാണ്. കശ്മീരിലെ സുരക്ഷാ സംവിധാനങ്ങൾ ഏറ്റെടുക്കാൻ ഭീകരർ ഉപയോഗിക്കുന്ന പുതിയ രീതിയാണ് ഇത് സൂചിപ്പിക്കുന്നത്.ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സൈന്യം നൂറുകണക്കിന് മോട്ടോർ ഷെല്ലുകളും റോക്കറ്റുകളും ഉപയോഗിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് ഭീകരരുഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ആർമിയുടെ ചിന്നാർ കോർ സമൂഹമാധ്യമമായ ‘എക്സി’ൽ (ട്വിറ്റർ) കുറിച്ചു.ടെ താവളം കണ്ടെത്തുകയും ഇവിടെ സ്ഫോടക വസ്തുകൾ എറിയുകയും ചെയ്തു. പ്രദേശത്ത് അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ആർമിയുടെ ചിന്നാർ കോർ സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. ഇതിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൂന്നാമത്തെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കവേ പാക്ക് സൈനിക പോസ്റ്റിൽ നിന്നും വെടിവയ്പ്പുണ്ടയതായി സൈന്യം അറിയിച്ചു. അതേസമയം, ആരാണ് നുഴഞ്ഞുകയറ്റശ്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.